കൊച്ചി - ക്രൈസ്തവമത വിഭാഗങ്ങൾക്കിടയിൽ ബിജെപി അനുകുല വികാരം അതി ശക്തമാണെന്നും അത് ഉപയോഗപ്പെടുത്തി ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ പാർട്ടിയെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അതാകണം ക്രിസ്ത്യൻ ഔട്ട് റീച്ചിന്റെ പ്രധാന പ്രവർത്തനമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടും ക്രിസ്ത്യൻ ഔട്ട് റീച്ച് സംസ്ഥാന കൺവീനറുമായ അഡ്വ. ഷോൺ ജോർജ് അഭിപ്രായപ്പെട്ടു.ക്രിസ്ത്യൻ ഔട്ട് റീച്ച് സിറ്റി ജില്ലാ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വരുന്ന തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് ക്രിസ്ത്യൻ വിഭാഗത്തിന്റെസംരക്ഷകർ എന്ന് അവകാശപ്പെടുന്ന ഇടത് വലതുപക്ഷത്തിന്റെ കപട മതേതര മുഖം വെളിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വലിയൊരു ശതമാനം വരുന്ന ക്രിസ്ത്യൻ വോട്ടുകൾ മാറിയ സാഹചര്യത്തിൽ ബിജെപിക്ക് അനുകൂലമാണ്.
അത് വോട്ടാക്കി മാറ്റാൻ ക്രിസ്ത്യൻ ഔട്ട് റീച്ചിന്റെ പ്രവർത്തനം ശക്തമാക്കി മുന്നോട്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ ഓഫീസിൽ നടന്ന യോഗത്തിൽ ബിജെപി വൈസ് പ്രസിഡണ്ടും ഔട്ട് റീച്ച് ജില്ലാ കൺവീനറുമായ എൻ. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത് ആറാട്ട് തൊഴുത് ആയിരങ്ങൾക്ക് നിർവൃതി.മലയാള വർഷത്തെ ആദ്യത്തെ
തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. ബുധനാഴ്ച്ച രാവിലെ 6.30 ഓടെ തൃപ്പൂത്തറയിൽ നിന്നും ആറാട്ടിനായി ദേവിയെ ആറാട്ട് കടവിലേയ്ക്ക് എഴുന്നള്ളിച്ചു.തുടർന്ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ആറാട്ട് നടന്നു. ......
ചെങ്ങന്നൂർ: എല്ലാ മേഖലയിലും ദയനീയമായി പരാജയ പ്പെട്ട പിണറായി വിജയൻ്റെ സർക്കാർ തൊഴിലാളികളെ നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് തൊഴിലാളി സംഘടനാ രജിസ്റ്റർ ചെയ്യുന്ന ഫീസ് കുത്തനെ വർദ്ധിപ്പിച്ച തെന്നും തൊഴിലാളികളോടുള്ള ഇടതുപക്ഷത്തിൻ്റെ നയമാണ് ഇതെന്നുംബി.എം.എസ് ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണൻ ആരോപിച്ചു. തൊഴിൽ - വ്യവസായ - കാർഷിക മേഖല തകർന്നു അനിയന്ത്രിതമായ വിലക്കയറ്റം ക്രമസമാധാന തകർച്ച എന്നിവ കൊണ്ട് ജനജീവിതം ദുസ്സഹമായി. ......
ചേപ്പാട്: സി കെ എച്ച് എസ് എസ് ഇൽ സ്കൂൾ കലോത്സവം പി ടി എ പ്രസിഡന്റ് അഡ്വ എസ് സുനിൽകുമാർ ഉത്ഘാടനം ചെയ്തു .......
ചെങ്ങന്നൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു
കൊണ്ട്ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിന് മുന്നിൽ
പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഏരിയ സെക്രട്ടറി
സതീഷ് കെ നായർ അധ്യക്ഷത വഹിച്ചു. ......

ചെങ്ങന്നൂർ: കെഎസ്ആർടി യുടെ സേവനം സാധാരണക്കാരിലേക്ക് കൂടുതൽ എത്തിക്കുവാൻ, മെച്ചപ്പെട്ട സൗകര്യങ്ങളുമായി കെഎസ്ആർടിസി എഐ കണക്ട് എന്ന പുതിയ അപ്ലിക്കേഷൻ സോഫ്റ്റ്വെയർ. ചെങ്ങന്നൂർ ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വർഷ എഐ ആൻഡ് എംഎൽ വിദ്യാർത്ഥികളാണ് തയ്യാറാക്കിയത്. ഇ- ടിക്കറ്റിംഗ്, സ്ലീപ് ഫ്രണ്ട്ലി അലർട്ട്, പാർക്കിംഗ് റിസർവേഷൻസ് ഫോർ പ്രൈവറ്റ് വെഹിക്കിൾസ്,സീറ്റ് ഹോൾഡിങ് സ്റ്റൈൽ ബുക്കിംഗ്, ബസ് യാത്രക്കിടയിൽ നഷ്ടപ്പെടുന്ന സാധനങ്ങൾ പെട്ടെന്ന് തിരിച്ചുകിട്ടിയതിനു വേണ്ടിയുള്ള ലോസ്റ്റ് ആൻഡ് ഫൗണ്ട് ഫെസിലിറ്റി, ലൈവ് ട്രാക്കിംഗ് ഫെസിലിറ്റി, പാസഞ്ചർ ഫീഡ്ബാക്ക് ഫെസിലിറ്റി തുടങ്ങി നിരവധി ഗുണങ്ങളാണ് ആപ്പിലൂടെ വിദ്യാർത്ഥികൾ തയ്യാറാക്കിയിരിക്കുന്നത്
കോളേജ് പ്രിൻസിപ്പാൾ വി എസ് ഹരി , മെഷീൻ ലേണിംഗ് അധ്യാപിക ശാന്തി വിശ്വം, ക്ലാസ് അഡ്വൈസർ ശ്യാമ എന്നിവരുടെ മാർഗ്ഗനിർദ്ദേശത്തോടെ വിദ്യാർത്ഥികളായ എസ് മീനാക്ഷി, യു എസ് കാശിനാഥ്, എസ് അനുശ്രീ , പാർവതി വി നായർ, പി പ്രദീപ് , നന്ദു പ്രസാദ് എന്നിവരാണ് പുതിയ ആപ്പ് തയ്യാറാക്കിയത്.
കോളേജ് കമ്പ്യൂട്ടർ വിഭാഗം അധ്യാപകർ അനുമി നൽകിയ ശേഷമാണ് കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിൽ മന്ത്രി ഗണേഷ് കുമാറിനു മുൻപിൽ വിദ്യാർത്ഥികൾ ആപ്പ് നെ സംബന്ധിച്ച് വിശദീകരിച്ചത് . ......
ആലാ ഗ്രാമപഞ്ചായത്തിൻറെ 5 വർഷത്തെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് പൊതുജനങ്ങളുടെ അഭിപ്രായം ലഭ്യമാക്കുന്നതിനും ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ആരായുന്നതിനും ഇനി ആവശ്യമുള്ള വികസനം സംബന്ധിച്ച് പൊതുജനഭിപ്രായം ഉൾക്കൊള്ളുന്നതിനു വേണ്ടി 14 ചൊവ്വാഴ്ച രാവിലെ 10:30 ന്കോടുകുളഞ്ഞി ഗ്രേസ് ഓഡിറ്റോറിയത്തിൽ
വികസന സദസ്സ് നടത്തും. അതിനോടനുബന്ധിച്ചു 13 തിങ്കളാഴ്ച രാവിലെ 10 മുതൽ ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ വെച്ച് എക്സിബിഷനുകൾ- ജീവതശൈലിരോഗങ്ങളുടെ പരിശോധനക്യാമ്പ്(കുടുംബാരോഗ്യകേന്ദ്രം,പെണ്ണുക്കര,ആയൂർവേദഡിസ്പ്പൻസറി,ആലാ എന്നിവയുടെ ആഭി
മുഖ്യത്തിൽ) നേത്രചികിത്സ ക്യാമ്പ്-(ഐ-മൈക്രോസർജറി ലേസർ സെൻറർ കണ്ണാശുപത്രി തിരുവല്ല, ഡോ.അമിത വർഗീസിൻറെ കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തിൽ)തൊഴിൽമേള-ഗ്രാമപഞ്ചായത്തും കുടുംബശ്രീ സിഡി എസും സംയുക്തമായി നടത്തും.
14 ചൊവ്വാഴ്ച ഗ്രേസ് ആഡിറ്റോറിയം കോടുകുളഞ്ഞി യിൽ രാവിലെ 10:30 ന് വികസനസദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി രാജേശ്വരി
ഉദ്ഘാടനം ചെയ്യും. ......
റെയിൽവേ സ്റ്റേഷനുകൾ മാത്രം കേന്ദ്രീകരിച്ചു മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് അസാദുൾ ഇസ്ലാം ആർ. പി.എഫ് സംഘത്തിൻ്റെ പിടിയിലായി. ......

കൊച്ചി: ഇന്ത്യയുടെ സമുദ്രമത്സ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ സുപ്രധാന ചുവടുവെപ്പായി 250 ടൺ ഭാരവാഹക ശേഷിയുള്ള പുതിയ സ്ലിപ്പ്വേ ക്രാഡിൽ (കപ്പൽ തൊട്ടിൽ) കൊച്ചിയിൽ കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ കമ്മീഷൻ ചെയ്തു.
മത്സ്യബന്ധന ബോട്ടുകൾ മുതൽ ഗവേഷണ യാനങ്ങൾ വരെയുള്ളവക്ക് ഡോക്കിംഗിനും അറ്റകുറ്റപ്പണികൾക്കും ഈ സംവിധാനം പ്രയോജനകരമാകും.
ഫിഷറി സർവേ ഓഫ് ഇന്ത്യ (എഫ്.എസ്.ഐ) 1.78 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ സംവിധാനം, 250 ടൺ വരെ ഭാരമുള്ള യാനങ്ങൾ സുരക്ഷിതമായി കരയ്ക്ക് കയറ്റാനും നീറ്റിലിറക്കാനും കഴിയുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ശേഷിയുടെ കാര്യത്തിൽ രാജ്യത്ത് സർക്കാർ ഉടമസ്ഥതയിൽ സ്ഥാപിക്കപ്പെടുന്ന ഏറ്റവും വലിയ കപ്പൽ ക്രാഡിൽ സംവിധാനമാണിത്.
സുസ്ഥിരത ലക്ഷ്യമിട്ടുള്ള ഇന്ത്യുടെ ബ്ലൂ ഇക്കോണമി വികസനയാത്രയിൽ നാഴികക്കല്ലാണ് ഈ അത്യാധുനിക സൗകര്യമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കും വിവിധ സർക്കാർ ഏജൻസികൾക്കും സമുദ്ര മേഖലയിലെ മറ്റ് പങ്കാളികൾക്കും ഈ സംവിധാനം ഏറെ പ്രയോജനകരമാകും- മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ കടൽ സുരക്ഷ ഉറപ്പാക്കുന്നതിനും തത്സമയ ആശയവിനിമയത്തിനുമായി ഐഎസ്ആർഒയുമായി ചേർന്ന് മത്സ്യബന്ധനയാനങ്ങളിൽ ട്രാൻസ്പോണ്ടറുകൾ സ്ഥാപിച്ചുവരികയാണ്. ......
സംസ്ഥാനത്തെ എയ്ഡഡ് നിയമനങ്ങളിൽ 07-02-1996 മുതൽ 18-4-2017 വരെയുള്ള കാലയളവിലെ കേഡർ സ്ട്രെങ്തിലെ ആകെ ഒഴിവുകളുടെ 3% ലും 19-04-2017 മുതലുള്ള ഒഴിവുകളുടെ 4% ലും ഭിന്നശേഷി സംവരണം നടപ്പാക്കി നിയമനം നടത്തണമെന്ന ബഹു. കോടതി വിധിന്യായങ്ങളും അതേത്തുടർന്നുള്ള സർക്കാർ ഉത്തരവുകളും പാലിക്കുന്നതിൽ ക്രൈസ്തവ മാനേജ്മെന്റുകൾ പൂർണമായ ജാഗ്രതയും സഹകരണവും പുലർത്തിയിട്ടുണ്ട്. ......